റോമിലെ ഉര്‍ബാനിയാന കോളജ് ജനറല്‍ പ്രിഫെക്ട് സ്ഥാനത്ത് മലയാളി വൈദിക വിദ്യാര്‍ത്ഥി

റോം: പ്രൊപ്പഗാന്ത ഫിദെയുടെ കീഴിലുള്ള റോമിലെ ഉര്‍ബാനിയാന കോളജിലെ ജനറല്‍ പ്രിഫെക്ട് സ്ഥാനത്തേക്ക് മലയാളിയായ ബ്ര. ഡെല്‍ഫിന്‍ ജോബ് അറക്കല്‍ തിരഞ്ഞെടുക്കപ്പെട്ടു.

കാനന്‍ ലോയില്‍ ഉപരിപഠനം നടത്തുന്ന ബ്രദര്‍ ഡെല്‍ഫിന്‍ കൊച്ചി രൂപതാംഗമാണ്. ചെല്ലാനം സെന്റ് സെബാസറ്റിയന്‍ ഇടവകാംഗമാണ്. മാതാപിതാക്കള്‍ അറക്കല്‍ വിന്‍സെന്റ്, ഫിലോമിന.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.