സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന കാമറൂണിലെ കര്‍ദിനാള്‍ ദിവംഗതനായി

കാമറൂണ്‍: കാമറൂണിന്റെ ആദ്യ കര്‍ദിനാളായിരുന്ന ക്രിസ്റ്റ്യന്‍ ടുമി ദിവംഗതനായി.90 വയസായിരുന്നു. രാജ്യത്തെ സമാധാനശ്രമങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. ആംഗ്ലോഫോണ്‍ ക്രൈസിസ് രാജ്യത്തെ വല്ലാതെ പിടിമുറുക്കിയിരുന്ന ഒരു കാലത്ത് സമാധാനപൂര്‍വ്വമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചതിലൂടെയാണ് കര്‍ദിനാള്‍ ക്രിസ്റ്റ്യന്‍ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്.

സംഘര്‍ഷത്തിലേര്‍പ്പെട്ട പാര്‍ട്ടിക്കാരെ വിളിച്ചുകൂട്ടി സംവാദത്തിന് മുന്നിട്ടിറങ്ങാന്‍ വിരമിക്കലിന് ശേഷവും അദ്ദേഹം ശ്രദ്ധകാണിച്ചിരുന്നു.. കഴിഞ്ഞ നവംബറില്‍ അദ്ദേഹത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. അജപാലനപരമായ ബോധ്യം കൊണ്ടും വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തിലും സത്യം സംസാരിക്കാന്‍ വിളിക്കപ്പെട്ടവനാണ് താനെന്ന ബോധ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഞാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടവനാണ്. വൈരുദ്ധ്യാത്മകമായി സംസാരിക്കാന്‍ എന്നോട് ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ല. അദ്ദേഹത്തിന്റെ വിശ്വാസപ്രമാണമായിരുന്നു അത്.

2019 ലെ നെല്‍സണ്‍ മണ്ടേല അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു,