അക്രമം കൊണ്ട് ഒന്നും നേടുന്നില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: അക്രമം എപ്പോഴും ആത്മനാശകമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നഷ്ടങ്ങളല്ലാതെ അക്രമം ഒരിക്കലും ലാഭം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് സമാധാനത്തിന്റെ വഴികള്‍ നേടുക. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുക. ദേശീയമായി സമാധാനത്തിന്റെ വഴികള്‍ അന്വേഷിക്കുക. അമേരിക്കയിലെ ക്യാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംതേടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ പറഞ്ഞു.

1846 മുതല്‍ അമേരിക്കയുടെ മാധ്യസഥയാണ് പരിശുദ്ധ കന്യാമറിയം. എല്ലാവരുടെയും പൊതുനന്മയ്ക്കുവേണ്ടി ആവശ്യമായ നന്മകള്‍ നല്കാന്‍ പരിശുദ്ധ അമ്മയുടെ മാധ്യസഥത്തിന് കഴിയുമെന്നും പാപ്പ പറഞ്ഞു.