കൊച്ചി: മാനുഷികവും ക്രിസ്തീയവുമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് ഇടയശുശ്രൂഷ നിര്‍വഹിച്ച സഭാശ്രേഷ്ഠനായിരുന്നു ദിവംഗതനായ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദികന്, മെത്രാന് എന്നീ നിലകളില്‍ വാക്കുകളിലും പ്രവൃത്തികളിലും സംശുദ്ധ വ്യക്തിത്വം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.
വിശ്രമജീവിതം നയിക്കുകയായിരുന്നുവെങ്കിലും മാര്‍ ചിറ്റിലപ്പിള്ളിയുടെ ആകസ്മിക മരണം അഗാധ ദു:ഖത്തിലാഴ്ത്തിയെന്നും അദ്ദേഹം അനുശോചിച്ചു.