യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: യുവജനങ്ങള്‍ ക്രിസ്തുവിന്റെ പ്രതിനിധികളും സാക്ഷികളുമാകണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരി. യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷന്റെ യുവജനവര്‍ഷാചരണം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈബര്‍ യുഗത്തിന്റെ ലോകത്തില്‍ ക്രിസ്തുവിനെ പ്രകാശിപ്പിക്കാന്‍ യുവജനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്. കരുതലിന്റെ അടയാളങ്ങളാണ് യുവാക്കള്‍. യൂറോപ്പില്‍ പ്രതിസന്ധിയനുഭവിക്കുന്ന യുവാക്കള്‍ക്ക് എസ്എംവൈഎം തുണയാകണം. ദു:ഖവും രോഗങ്ങളും അലട്ടുമ്പോള്‍ സുവിശേഷത്തിന്റെ സന്തോഷം ആസ്വദിക്കാന്‍ ആകണമെന്നും കര്‍ദിനാള്‍ ഓര്‍മ്മിപ്പിച്ചു.
2021 മേയ് 22 മുതല്‍ 202 മേയ് 22 വരെയാണ് യുവജനവര്‍ഷാതരണം. ഇതിനായി വിവിധ കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്ന് യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പറഞ്ഞു.
സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ബിനോജ് മുളവരിക്കല്‍, ബിവിന്‍ പുന്നേലിപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
യൂറോപ്പിലെ 20 രാജ്യങ്ങളില്‍ നിന്ന് 400 യുവജനങ്ങള്‍ പങ്കെടുത്തു.