മനുഷ്യരിലൂടെയുള്ള ദൈവിക പ്രവര്‍ത്തനം എളുപ്പമാക്കാന്‍ പ്രാര്‍ത്ഥന സഹായിക്കും: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മനുഷ്യരിലൂടെയുള്ള ദൈവികപ്രവര്‍ത്തനം എളുപ്പമാക്കാന്‍ പ്രാര്‍ത്ഥന സഹായിക്കുമെന്ന് സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ദൈവപ്രവര്‍ത്തനം എപ്പോഴും മനുഷ്യസഹകരണത്തോടെയാണ് നടക്കുന്നതെന്നും രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സീറോ മലബാര്‍ സഭ യുവജനദിനത്തില്‍ ഉദ്ഘാടന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.ലോകമെങ്ങുമുള്ള യുവജനങ്ങള്‍ വലിയ ആശങ്കകളിലൂടെയും ആത്മസംഘര്‍ഷങ്ങളിലൂടെയുമാണ് ഈ കോവിഡ് കാലത്ത് കടന്നുപോകുന്നത്. ഈ സമയത്ത് പ്രാര്‍ത്ഥനയിലൂടെ യുവജനങ്ങളെ ഒരുമിപ്പിക്കാനും അവര്‍ക്ക് ആത്മബലം പകര്‍ന്നുകൊടുക്കാനും യുവജനസംഘടനകള്‍ക്ക് കഴിയണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.