നൂതന മാര്‍ഗ്ഗങ്ങളിലൂടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ മുന്നേറണം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: കോവിഡ് മഹാമാരി സൃഷ്ടിച്ചിരിക്കുന്ന സവിശേഷ സാഹചര്യത്തിലും നിരാശരാകാതെ നൂതന മാര്‍ഗങ്ങളിലൂടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ മുന്നേറണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 2021ലെ സീറോ മലബാര്‍ പ്രേഷിത വാരാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വൈദികര്‍, സന്യസ്തര്‍, അല്മായ പ്രേഷിതര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് പാനികുളം പ്രേഷിതവാരം ഉദ്ഘാടനം ചെയ്തു. മിഷനെ അറിയുക, മിഷ്ണറിയാവുക’ എന്നതാണ് പ്രേഷിത വാരാചരണത്തിന്ർറെ ആപ്തവാക്യം .