കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജവാര്‍ത്തകള്‍; നടപടി സ്വീകരിക്കുമെന്ന് സഭ

കാക്കനാട്: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിആര്‍ഒ ഫാ. എബ്രഹാം കാവില്‍പുരയിടം അറിയിച്ചു. അങ്കമാലി മറ്റൂരില്‍ വാങ്ങിയിരിക്കുന്ന സ്ഥലരേഖകള്‍ കാണിച്ചുകൊണ്ട് ഈ കച്ചവടത്തില്‍ കര്‍ദിനാള്‍ ആലഞ്ചേരി വ്യക്തിപരമായി ലാഭം ഉണ്ടാക്കി എന്ന് സ്ഥാപിച്ചെടുക്കുകയാണ് ഇത്തരം വ്യാജവാര്‍ത്തകളുടെ ലക്ഷ്യം.

യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പ്രചരണങ്ങള്‍ക്കെതിരെയാണ് നിയമനടപടികള്‍ സ്വീകരിക്കാന്‍ സഭാതലത്തില്‍ തീരുമാനമായിരിക്കുന്നത്.