വത്തിക്കാന്‍സിറ്റി: താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വത്തിക്കാന്‍ ജൂഡിഷ്യല്‍ അതോറിറ്റി ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്കാന്‍ തയ്യാറാണെന്നും കര്‍ദിനാള്‍ ആഞ്ചെലോ ബെക്കു. കഴിഞ്ഞദിവസമായിരുന്നു അപ്രതീക്ഷിതമായി കര്‍ദിനാള്‍ ആഞ്ചെലോ രാജിവച്ചത്. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘം തലവനായിരുന്നു.
ഞാന്‍ തെറ്റ് ചെയ്തിട്ടില്ല.വത്തിക്കാന്‍ മജിസ്‌ട്രേറ്റ് അധികാരികളുടെ ഭാഗത്തുനിന്ന് എനിക്ക് ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല. എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാല്‍ ഞാന്‍ അത് നല്കാന്‍ തയ്യാറാണ്. അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തന്റെ സഹോദരങ്ങള്‍ക്ക് വേണ്ടി വത്തിക്കാന്‍ ചാരിറ്റി ഫണ്ട് ദുരുപയോഗം ചെയ്തു എന്നതാണ് കര്‍ദിനാള്‍ നേരിടുന്ന ആരോപണം.