ദളിത് ക്രൈസ്തവരുടെ ഉന്നമനത്തില്‍ മികച്ച ചുവടുവയ്പ് നടത്താന്‍ കെസിബിസിക്കു കഴിഞ്ഞു: കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ്

തിരുവനന്തപുരം: ദളിത് ക്രൈസ്തവരുടെ ഉന്നമനത്തില്‍ മികച്ച ചുവടുവയ്പ് നടത്താന്‍ കെസിബിസിക്കു കഴിഞ്ഞതായി മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസി എസ്സി, എസ് ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സിംഫണി ആര്‍ട്‌സിന്റെ ഉദ്ഘാടനം പട്ടം തിരുസന്നിധിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എസ് സി,എസ് ടി, ബിസി കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത സഹായ മെത്രാനുമായ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ചെയ്യുന്ന സേവനങ്ങള്‍ ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിന് ഏറെ സഹായകരമാണെന്നുംകലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന സിംഫണി ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ സേവനങ്ങളും പ്രശംസനീയമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.