ഇറ്റലി: കോവിഡ് ബാധിതനായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന കര്‍ദിനാള്‍ ബാസെറ്റിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒക്ടോബര്‍ 31 നാണ് ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്നലെയോടെ ഐ സിയുവിലേക്ക് മാറ്റുകയായിരുന്നു.
പെറുജിയാ രൂപതയുടെ തലവനാണ് കര്‍ദിനാള്‍ ബാസെറ്റി. ഒക്ടോബര്‍ 28 മുതല്‍ ഇദ്ദേഹം ശ്വാസതടസവു കടുത്ത പനിയും അനുഭവിക്കുന്നുണ്ടായിരുന്നു. കര്‍ദിനാളിന്റെ രോഗവിമുക്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് രൂപതയുടെ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.