കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ ജയില്‍ ഡയറി പുസ്തകമാകുന്നു

സിഡ്‌നി: ലൈംഗികപീഡനക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ ജയില്‍ ഡയറി ഇഗ്നേഷ്യസ് പ്രസ് പുസ്തകമാക്കുന്നു. ഇഗ്നേഷ്യസ് പ്രസ് ഡയറക്ടര്‍ ഫാ. ജോസഫ് ഫെസിയോ ആണ് ഇക്കാര്യം അറിയിച്ചത്.

ആയിരം പേജുകളുള്ള ഡയറിക്കുറിപ്പുകള്‍ മൂന്നോ നാലോ വാല്യങ്ങളായി പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ വാല്യം 2021 ല്‍ പുറത്തിറങ്ങും. ഇതൊരു സ്പിരിച്വല്‍ ക്ലാസിക് ആയിരിക്കും. ഫാ. ജോസഫ് ഫെസിയോ വ്യക്തമാക്കി. 13 മാസത്തെ ജയില്‍വാസമാണ് കര്‍ദിനാള്‍ പെല്ലിന് അനുഭവിക്കേണ്ടിവന്നത്.

2018 ലാണ് ലൈംഗികപീഡനക്കേസില്‍ അദ്ദേഹം ജയിലില്‍ ആത്. 2020 ഏപ്രിലില്‍ അദ്ദേഹത്തെ ഓസ്‌ട്രേലിയന്‍ കോടതി കുറ്റവിമുക്തനാക്കി.