ലെബനോന്: നിങ്ങളുടെ സഹനങ്ങളുടെ ഈ സമയത്ത് സഭയും ഫ്രാന്‍സിസ് മാര്‍പാപ്പയും നിങ്ങളോടു കൂടെയുണ്ട്. നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുമുണ്ട്. ഇപ്പോള്‍ നിങ്ങളോടു കൂടെയായിരിക്കുന്ന ഈ നിമിഷം വളരെ സന്തോഷപ്രദമാണ്. നിങ്ങളോട് പരിശുദ്ധ പിതാവിനും ആഗോള സഭയ്ക്കു മുഴുവനുമുള്ള ഐകദാര്‍ഢ്യവും അടുപ്പവും പ്രകടിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ ബെയ്‌റൂട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കിയതാണ് ഈ വാക്കുകള്‍.
ലോകത്തെ നടുക്കിയ ബെയ്‌റൂട്ട് സ്‌ഫോടനത്തിന് ശേഷം മാര്‍പാപ്പയുടെ പ്രതിനിധിയായി എത്തിയതായിരുന്നു അദ്ദേഹം. ഇന്ന് ആഗോള സമൂഹം മുഴുവന്‍ ലെബനോന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. സെപ്തംബര്‍ 3, 4 തീയതികളിലായി സന്ദര്‍ശനം നടത്തിയ കര്‍ദിനാള്‍ പരോലിന്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ആയിരത്തിയഞ്ഞൂറോളം മാരോനൈറ്റ് കത്തോലിക്കര്‍ പങ്കെടുത്തു. ഔര്‍ ഷ്രൈന്‍ ഓഫ് ലെബനോനിലായിരുന്നു വിശുദ്ധ കുര്‍ബാന.
ദുരിതങ്ങളിലൂടെ ലെബനോന്‍ കടന്നുപോകുമ്പോഴും നിങ്ങള്‍ ആരും തനിച്ചല്ലെന്നും ആത്മീയമായും ഭൗതികമായും നിങ്ങളോടുകൂടെ എല്ലാവരുമുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞു.
ലെബനോന്‍ പ്രസിഡന്റുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.