ക്രൈസ്തവ മൗലികപുണ്യമായ പ്രത്യാശ ക്രൈസ്തവ ശുഭാപ്തിവിശ്വാസത്തെക്കാള്‍ വ്യത്യസ്തമാണെന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍. നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചാലും അതെല്ലാം നല്ലതായിരിക്കും., നിങ്ങളുടെ ജീവിതത്തിന്റെ ചുമതല നല്ലവനായ ദൈവത്തിലാണെങ്കില്‍ ഏറ്റവും മോശമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചാല്‍ പോലും. ലൈംഗികപീഡനക്കുറ്റം ആരോപിക്കപ്പെട്ട ജയിലില്‍ 400 ദിവസങ്ങളോളം ചെലവഴിച്ച വ്യക്തിയാണ് കര്‍ദിനാള്‍ പെല്‍. ഓഗസ്റ്റ് 16 ന് സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
13 മാസം ഏകാന്ത തടവിന് വിധിക്കപ്പെട്ട അദ്ദേഹത്തിന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. വിശ്വാസവും അനുദിന പ്രാര്‍ത്ഥനകളുമാണ് ജീവിതത്തിലെ കയ്പും ചവര്‍പ്പും നിരാശയും മറികടക്കാന്‍ തന്നെ സഹായിച്ചതെന്ന് ജയില്‍ മോചിതനായ ശേഷം കര്‍ദിനാള്‍ വ്യക്തമാക്കിയിരുന്നു. ജയിലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന് നാലായിരത്തോളം കത്തുകളാണ് ലഭിച്ചത്. അപൂര്‍വ്വം ചിലവയ്ക്ക് മാത്രമേ അദ്ദേഹം മറുപടിയെഴുതിയുള്ളൂ. തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നായിരുന്നു കത്തില്‍ അവര്‍ ആവശ്യപ്പെട്ടിരുന്നത്.
ഞാന്‍ നിരപരാധിയാണെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ യുക്തിപരമായും ഫോറന്‍സിക് പരമായും കേസ് വളരെ സ്ട്രോങ് ആയിരുന്നു. തന്റേ കേസിന്റെ പേരില്‍ സഭ വളരെ സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. താന്‍ അനുഭവിച്ച സഹനങ്ങളെല്ലാം സഭയുടെ നന്മയ്ക്കായി സമര്പ്പി്ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ദിനാള്‍ പെല്ലിന്റെ ജയില്‍ കുറിപ്പുകള്‍ ഇഗ്നേഷ്യസ് പ്രസ് പുസ്തകമാക്കാന്‍ പോകുകയാണ്. അടുത്തവര്‍ഷം ജൂണില്‍ പുസ്തകത്തിന്റെ ആദ്യ വാല്യം പുറത്തിറങ്ങും.