വത്തിക്കാന്‍ സിറ്റി: ആരാധനകള്‍ക്കും കൂദാശകള്‍ക്കുമായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറ സ്ഥാനമൊഴിഞ്ഞു. 2014 മുതല്‍ ഡിവൈന്‍ വര്‍ഷിപ്പ് കോണ്‍ഗ്രിഗേഷന്റെ തലവനായിരുന്നു ഇദ്ദേഹം. 2020 ജൂണില്‍ കര്‍ദിനാള്‍ സാറ 75 വയസ് പൂര്‍ത്തിയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചതും മാര്‍പാപ്പ രാജി സ്വീകരിച്ചതും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുളള മുതിര്‍ന്ന സഭാവ്യക്തിത്വമാണ് കര്‍ദിനാള്‍ സാറ.
ഞാന്‍ ദൈവത്തിന്റെ കരങ്ങളിലാണ്. ക്രിസ്തുമാത്രമാണ് ഒരേയൊരു പാറ. റോമിലും എവിടെയെങ്കിലുമായി നാം വീണ്ടും കണ്ടുമുട്ടും. രാജിവച്ച കാര്യം ട്വീറ്റ് ചെയ്തുകൊണ്ട് കര്‍ദിനാള്‍ സാറ കുറിച്ചു.