സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ടാഗ്ലെയ്ക്ക് കോവിഡ്

വത്തിക്കാന്‍ സിറ്റി: സുവിശേഷവല്‍ക്കരണത്തിന്റെ തിരുസംഘം തലവന്‍ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയ്ക്ക് കോവിഡ് . വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മാറ്റോ ബ്രൂണിയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ദിനാള്‍ ടാ്‌ഗ്ലെയുമായി അടുത്ത് ഇടപഴകിയ വ്യക്തികള്‍ ഉണ്ടെങ്കില്‍ അവര്‍ പരിശോധനാവിധേയരാകണമെന്നും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഇന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്.

സെപ്തംബര്‍ ഏഴിന് വത്തിക്കാനില്‍ വ്ച്ച് പരിശോധന നടത്തിയപ്പോള്‍ റിസള്‍ട്ട് നെഗറ്റീവായിരുന്നു. ഓഗസ്റ്റ് 29 ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കൊപ്പം സ്വകാര്യ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. വത്തിക്കാന്റെ ഉന്നത വകുപ്പില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. റോമില്‍ കോവി്ഡ് ബാധിതനാകുന്ന രണ്ടാമത്തെ കര്‍ദിനാള്‍ ആണ് ടാഗ്ലെ.