റോം: ഇറ്റാലിയന്‍ കൗമാരക്കാരനും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ കാര്‍ലോ അക്യൂട്ടിസിനെ ഒക്ടോബര്‍ പത്തിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ബസിലിക്കയില്‍ വച്ചായിരിക്കും തിരുക്കര്‍മ്മങ്ങള്‍. വൈകുന്നേരം നാലു മണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. വിശുദ്ധരുടെ നാമകരണനടപടികളുടെ തലവന്‍ കര്‍ദിനാള്‍ ആഞ്ചെലോ ബെച്യൂ കാര്‍മ്മികനായിരിക്കും. പതിനഞ്ചാം വയസില്‍ ലൂക്കിമീയ രോഗബാധിതനായി 2006 ല്‍ ആയിരുന്നു കാര്‍ലോയുടെ മരണം. 1991 മെയ് മൂന്നിനായിരുന്നു ജനനം.
ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രമായി സ്വീകരിച്ച വ്യക്തിയായിരുന്നു കാര്‍ലോയെന്നും ചെറുപ്രായം മുതല്‍ക്കേ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതമായിരുന്നു മകന്‍ നയിച്ചിരുന്നതെന്നും അമ്മ പറയുന്നു. ദിവ്യകാരുണ്യത്തോട് അഗാധമായ ഭക്തിയുമുണ്ടായിരുന്നു.