വൈദികനെ പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ച സംഭവം;സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: തനിച്ചു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സഹവികാരി ഫാ. ലിബിന്‍ പുത്തന്‍പറമ്പിലിനെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ അംഗം അഡ്വ ബിന്ദു എം തോമസ് ഉത്തരവായി. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കേസില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അറിയിച്ചു.