വത്തിക്കാന്‍ സിറ്റി: സ്ത്രീപുരുഷന്മാരുടെ ജീവിതസാക്ഷ്യമില്ലാത്ത മതബോധനം യഥാര്ത്ഥമാവുകയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ മതാധ്യാപകരെ സംബോധന ചെയ്തുകൊണ്ട് ദേശീയ മെത്രാന് സമിതിയുടെ ഓഫിസിലേക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
മതബോധനത്തിന്റെ സത്ത സുവിശേഷം തന്നെയാണ്. മതബോധനം വ്യക്തിയെ സമകാലീന ചരിത്രത്തിലൂടെ മുന്നേറുവാന്‍ സഹായിക്കുകയും കൈപിടിച്ചു നടത്തുകയും വളര്‍ച്ചയുടെ പടിയില്‍ അനുധാവനം ചെയ്യുകയും ചെയ്യുന്നു. മതബോധനവുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ ജീവിതയാത്രയുടെ ശൈലി തികച്ചും വ്യക്തിഗതവും അതിനാല്‍ തന്നെ പരസ്പരം വ്യത്യസ്തവുമാണ്. രക്ഷാകര ചരിത്രത്തിന്റെ ഓര്‍മ്മകള്‍ പ്രഘോഷണമായി പകര്‍ത്തുന്നവരാണ് മതാധ്യാപകര്‍. അവര്‍ തങ്ങളെപ്പറ്റിയല്ല ദൈവത്തെക്കുറിച്ചും ദൈവികനന്മകളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. മാര്‍പാപ്പ പറഞ്ഞു.