വത്തിക്കാന്‍ സിറ്റി: നവസുവിശേഷവല്‍ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുതിയ മതബോധന ഡയറക്ടറി പ്രകാശനം ചെയ്തു. വത്തിക്കാന്‍ പ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വച്ച് പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് റൈനോ ഫിസിക്കേല പ്രകാശനകര്‍മ്മം നിര്‍വഹിച്ചു.
1971 ലും 1997 ലും സഭ പ്രസിദധീകരിച്ച പൊതുവായ മതബോധന ഡയറക്ടറികളുടെ നവീകരിച്ചതും കാലികവുമായ പുതിയ പതിപ്പാണ് ഇത്. മൂന്നു ഭാഗങ്ങളായി 300 പേജുകളിലായിട്ടാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ആകെ 12 അധ്യായങ്ങളുണ്ട്.