കത്തോലിക്കാ കോണ്‍ഗ്രസ് 2021 കര്‍ഷകവര്‍ഷമായി ആചരിക്കുന്നു

കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പ 2021 വിശുദ്ധ ജോസഫിന്റെ വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍, അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ പ്രതീകമായ വിശുദ്ധ യൗസേപ്പിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് 2021 കര്‍ഷകരുടെ വര്‍ഷമായി ആചരിക്കാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഓണ്‍ലൈന്‍ സമ്മേളനത്തിലൂടെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

ഭാരതത്തിലെ കര്‍ഷകര്‍ അദ്ധ്വാനത്തിന് പ്രതിഫലം കിട്ടാതെയും കടബാധ്യതകളാലും പ്രതിസന്ധിയിലായിരിക്കുകയാണ്.കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കര്‍ഷകരെ ബലിയാടാക്കുന്ന സമീപനമാണ് ഉത്തരവാദിത്തപ്പെട്ടവര്‍ സ്വീകരിച്ചിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ പുത്തന്‍ ഉണര്‍വേകാനും കര്‍ഷകരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും കാര്‍ഷികമേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച കര്‍ഷകരെ ആദരിക്കാനും നൂതന കൃഷിരീതിയിലേക്ക് കൈപിടിച്ച് വളര്‍ത്താനും 2021 ല്‍ കത്തോലിക്കാ കോണ്‍ഗ്രസ് നേതൃത്വം നല്കുമെന്നും വ്യക്തമാക്കി.