വാഷിംങ്ടണ്‍: വാഷിംങ്ടണില്‍ രണ്ടു ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കപ്പെട്ടു. ഒരു കത്തോലിക്കാ ദേവാലയവും ഒരു ബാപ്റ്റിസ്റ്റ് ദേവാലയവുമാണ് അഗ്നിക്കിരയാക്കപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒരേ ദിവസം ഒരേ സമയത്താണ് രണ്ടു ദേവാലയങ്ങളും തീപിടുത്തമുണ്ടായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം വിശ്വാസികള്‍ ഭയാകുലരാണെന്ന് സേക്രട്ട് ഹാര്‍ട്ട് കത്തോലിക്കാ ദേവാലയത്തിലെ വികാരി ഫാ. പെട്രോ ബൗറ്റിസ്റ്റ് പറഞ്ഞു. വെളുപ്പിന് അഞ്ചു മണിക്ക് ദേവാലയം തുറക്കാന്‍ ചെന്ന വികാരിയാണ് തീപിടുത്തം ആദ്യം കണ്ടത്. രണ്ടു ദേവാലയങ്ങളിലും ഗുരുതരമായ അപകടമുണ്ടാകാത്തത് പോലീസിനെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്ന് അച്ചന്‍ പറഞ്ഞു.
എന്നാല്‍ ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ അകവശത്ത് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതുവരെ സേക്രട്ട് ഹാര്‍ട്ട് പാരീഷ് ഹാള്‍ പ്രാര്‍്ത്ഥനയ്ക്കും കൂട്ടായ്മയ്ക്കുമായി വി്ട്ടുനല്കാന്‍ വികാരി തയ്യാറായിട്ടുണ്ട്.
ഈ വര്‍ഷം നിരവധിയായ ആക്രമണങ്ങളാണ് ക്രൈസ്തവദേവാലയങ്ങള്‍ക്കും വിശുദ്ധരൂപങ്ങള്‍ക്കും നേരെ അമേരിക്കയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.