കൊച്ചി: സംവരണേതര വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണം കേരള സര്‍ക്കാര്‍ അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് രൂപത കമ്മിറ്റികള്‍ ഇന്ന് ഏക ദിന ഉപവാസ സമരം നടത്തും.
ചങ്ങനാശ്ശേരിയില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും താമരശ്ശേരിയില്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും പാലാ.യില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും പാലക്കാട് മാര്‍ ജേക്കബ് മനത്തോടത്തും ഇടുക്കിയില്‍ ഫാ. ജോസ് കരിവേലിക്കലും ഉദ്ഘാടനം ചെയ്യും.