ഹോംങ്കോഗ്: കത്തോലിക്കര്‍ പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ സ്വരം കേള്‍ക്കണമെന്ന് കര്‍ദിനാള്‍ സെന്‍. ഹോംങ് കോംഗിലെ മുന്‍ രൂപതാധ്യക്ഷനായ അദ്ദേഹം സിഎന്‍എ യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയിലെ സങ്കുചിതമായ അജന്‍ഡകള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടു എന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അമ്പതുവര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചതാണ്. എന്നാല്‍ അത് കഴിഞ്ഞകാലത്തെ കാര്യം മാത്രമല്ല ഇന്ന് സഭ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഇരുണ്ടയാത്രകളില്‍ വെളിച്ചം വീശുവാന്‍ അതിന് ഇപ്പോഴും കഴിയും. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ രേഖകളുടെ പുനര്‍വായന നടത്തപ്പെടണം. യഥാര്‍ത്ഥ ഫലം പുറപ്പെടുവിക്കാന്‍ അത് സഹായകരമാണ്. ആ രേഖകളിലൂടെ പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ സ്വരം കേള്‍ക്കാന്‍ കഴിയും. എന്തിന് വേണ്ടിയുള്ളതാണ് എക്യുമെനിക്കല്‍ കൗണ്‍സിലുകള്‍?
അവ പുതിയൊരു സഭയുടെ രൂപീകരണത്തിന് വേണ്ടിയുള്ളതല്ല, മറിച്ച് പുതിയ ആത്മാവബോധത്തിന് വേണ്ടിയുള്ളവയാണ്.സഭയെന്നത് അപ്പസ്‌തോലന്മാരാല്‍ ക്രിസ്തുവില്‍ സ്ഥാപിക്കപ്പെട്ടതാണ്.സഭയുടെ പാരമ്പര്യം എന്നത് ജീവിക്കുന്ന സഭയെന്നതാണ്. അത് നൂറ്റാണ്ടുകളിലൂടെ കടന്നുപോകുന്ന സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് എക്യുമെനിക്കല്‍ കൗണ്‍സിലുകള്‍.
വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ വാക്കുകളും കര്‍ദിനാള്‍ ഉദ്ധരിച്ചു. സഭയെന്നത് ജീവനുള്ള ശരീരമാണ്.സ്വഭാവികമായും അത് വളരുകയും മാറ്റങ്ങളുണ്ടാവുകയും ചെയ്യും. എന്നാല്‍ അതിന്റെ നിലനില്ക്കുന്ന വ്യക്തിത്വത്തില്‍ മാറ്റമുണ്ടാവുന്നില്ല. ഒരു ബാലന്‍ വളര്‍ന്ന് പക്വതയിലെത്തുമ്പോഴും അവന്‍ അപ്പോഴും അതേ വ്യക്തിതന്നെയായിരിക്കും. സഭയുടെ കാര്യവും അങ്ങനെ തന്നെയാണ്. അദ്ദേഹം വ്യക്തമാക്കി.