വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ മാധ്യമങ്ങള്‍ സഭയ്ക്കുള്ളിലെ ഐക്യം വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വത്തിക്കാന്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് തലവന്‍ പൗലോ റൂഫിനി. പ്രത്യേകിച്ച് ആഗോളവ്യാപകമായി കോവിഡ് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍.
കത്തോലിക്കാ മാധ്യമങ്ങള്‍ സഭയെക്കുറിച്ചുള്ള അറിവ് നല്കുക മാത്രമല്ല ചെയ്യേണ്ടത്. ഐക്യം ഉണ്ടാക്കിയെടുക്കാനും കൂടി അതിന് കഴിവുണ്ട്. കാത്തലിക് പ്രസ് അസോസിയേഷന്റെ വെര്‍ച്വല്‍ കോണ്‍ഫ്രന്‍സിലെ ആദ്യ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കര്‍ ഒരു ശരീരത്തില്‍ ഒന്നായിരിക്കുന്നവരാണ്. സെക്കുലര്‍ മാധ്യമങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമാണ് കത്തോലിക്കാ മാധ്യമങ്ങളുടെ സമീപനം.
കത്തോലിക്കാ മാധ്യമങ്ങള്‍ രക്ഷയുടെ സാധ്യതയിലേക്കാണ് ശ്രദ്ധ തിരിച്ചിരിക്കുന്നത്. കൂട്ടായ്മയില്‍ നാം ജീവിക്കുക. സുവിശേഷത്തിന് സാക്ഷ്യം വഹിക്കേണ്ടവരാണ് ക്രൈസ്തവ മാധ്യമപ്രവര്‍ത്തകര്‍. സംഘര്‍ഷങ്ങളെ മറികടക്കാന്‍ പാലങ്ങള്‍ പണിയുക. അദ്ദേഹം ആഹ്വാനം ചെയ്തു.
കാത്തലിക് പ്രസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടന്നുവരുന്ന കോണ്‍ഫ്രന്‍സ് ഇത്തവണ കോവിഡ് കാരണം വെര്‍ച്വല്‍ കോണ്‍ഫ്രന്‍സായി മാറ്റിയിരുന്നു. ജൂണ്‍ 30 ന് ആരംഭിച്ച കോണ്‍ഫ്രന്‍സ് ജൂലൈ രണ്ടിന ് സമാപിക്കും.