2020 ല്‍ കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷനറിമാര്‍

വത്തിക്കാന്‍ സിറ്റി: 2020 ല്‍ ലോകമെങ്ങും കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷനറിമാര്‍. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റി ഇന്ന് അറിയിച്ചതാണ് ഇക്കാര്യം. എട്ടു വൈദികര്‍, മൂന്ന് സന്യാസിനികള്‍, ഒരു സന്യാസി, രണ്ട് സെമിനാരിക്കാര്‍, ആറ് അല്മായര്‍ എന്നിങ്ങനെയാണ് 20 പേര്‍. 2019,2018,2017 വര്‍ഷങ്ങളില്‍ കൂടുതല്‍ കത്തോലിക്കാ മിഷനറിമാര്‍ കൊല്ലപ്പെട്ടിരുന്നു.

2019 ല്‍ 29 മിഷനറിമാരും 2018 ല്‍ 40 മിഷനറിമാരും 2017 ല്‍ 23 പേരുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പ്രത്യേകമായി മൈക്കല്‍ നാന്ദിയെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കാഡുനായിലെ ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് അക്രമികള്‍തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 18 കാരനായ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു മൈക്കല്‍. തട്ടിക്കൊണ്ടുപോയവരോടു പോലും സുവിശേഷം പറഞ്ഞ വ്യക്തിയായിരുന്നു മൈക്കല്‍. ഇതിന്റെപേരിലാണ് മൈക്കലിനെ അക്രമികള്‍ കൊലപ്പെടുത്തിയതും.