ഭാരതത്തിലെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്ന പൗരന്മാരെ അപമാനിക്കുകയും ലജ്ജിതരാക്കുകയും ചെയ്യുന്നതാണ് ഝാന്‍സില്‍ തിരുഹൃദയ സഭയില്‍ പെട്ട കന്യാസ്ത്രീകളും സന്യാസാര്‍ത്ഥിനികളും അടങ്ങുന്ന സംഘത്തെ ആക്രമിച്ച സംഭവമെന്ന് സിബിസിഐ. ഇത്തരം സംഭവങ്ങള്‍ കടുത്ത ഞെട്ടലുണ്ടാക്കി. ഭാവിയിലും വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേയും കര്‍ശന നടപടികള്‍ സ്വീകരിക്കണം. സിബിസിഐ ആവശ്യപ്പെട്ടു.
രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സര്‍ക്കാരുകള്‍ നടത്തുന്ന എല്ലാ നടപടികളോടും സര്‍ക്കാരിന്റെ സദ്ഭരണത്തോടും സബ എന്നും ഒപ്പം ചേര്‍ന്നുനില്ക്കുന്നുവെന്നും പത്രക്കുറിപ്പില്‍ സിബിസിഐ വ്യക്തമാക്കി.