സെക്കണ്ടറാബാദ്: അടുത്ത ആറുമാസത്തേക്ക് ആയിരത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഫുഡ് കിറ്റ് വിതരണം ചെയ്യുമെന്ന് കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ( ചായ്)യുടെ ഡയറക്ടര്‍ ജനറല്‍ ഫാ. മാത്യു എബ്രഹാം സിഎസ്എസ് ആര്‍ അറിയിച്ചു.
ദിവസവേതനക്കാര്‍, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍, അരികുജീവിതങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടകുടുംബങ്ങള്‍ക്കാണ് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഫുഡ് കിറ്റ് വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ കത്തോലിക്കാസഭയുടെ ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷനാണ് ചായ്. ഓസ്‌ട്രേലിയന്‍ ഡോക്ടറായ സിസ്റ്റര്‍ മേരി ഗ്ലൗറി 1943 ല്‍ സ്ഥാപിച്ചതാണ് ഇത്.