സിറിയായിലെ ക്രൈസ്തവരുടെ ജീവിതം ദുരിതമയമാണെന്ന് കല്‍ദായ ബിഷപ് അന്റോണിയോ ഓഡോ. എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തിലാണ് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയായില്‍ യുദ്ധം അവസാനിച്ചിട്ടില്ലെന്നും അലെപ്പോയിലും മറ്റു പ്രദേശങ്ങളിലും ഇപ്പോഴും അക്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിറിയായിലെ സാമ്പത്തിക മേഖല പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ഇത് ജനങ്ങളെ ദാരിദ്ര്യത്തിലാക്കിയിരിക്കുകയാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ ചൂഷണമാണ് മറ്റൊരു പ്രതിസന്ധി്. പെട്രോളിയത്തിന്റെയും ഇലക്ട്രിസിറ്റിയുടെയും അഭാവം ഗുരുതരമായ പ്രശ്‌നങ്ങളാണ് ഇവിടെ സമ്മാനിച്ചിരിക്കുന്നത്. സിറിയായുടെ പുന:നിര്‍മ്മാണം നാം ഉദ്ദേശിക്കുന്നതുപോലെ അത്ര എളുപ്പമല്ലെന്നും അദ്ദേഹം പറയുന്നു . ഇതിനൊക്കെ പുറമെയാണ് കോവിഡ് പകര്‍ച്ചവ്യാധിയും. ആശുപത്രികളില്‍ വേണ്ടത്ര ഉപകരണങ്ങളുമില്ല. ന്യൂനപക്ഷമെന്ന നിലയില്‍ തങ്ങളുടെ ഭാവി ആശ്രയം വച്ചിരിക്കുന്നത മാമ്മോദീസായിലൂടെ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന കൃപയിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.