ചങ്ങനാശ്ശേരി അതിരൂപതയില്‍ മെയ് ഒന്നുമുതല്‍ 23 വരെ തീവ്രപ്രാര്‍ത്ഥനായജ്ഞം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയില്‍ മെയ് ഒന്നുമുതല്‍ പന്തക്കുസ്താ തിരുനാള്‍ ദിനമായ 23 വരെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ തീവ്രപ്രാര്‍ത്ഥനായജ്ഞമായി ആചരിക്കുന്നു.

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലുവരെ അരമനകപ്പേളയില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടായും അതിരൂപതയിലെ എല്ലാ കുടുംബങ്ങളും അവരവരുടെ ഫൊറോനകള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളില്‍ ഉപവസിച്ച് പ്രാര്‍ത്ഥനയില്‍ അണിചേരണം. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പ്രത്യേക സര്‍ക്കുലറില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ഓര്‍മ്മിപ്പിച്ചു.