തിരുനാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിച്ചുനല്കാനുളള പദ്ധതിയുമായി ചേര്‍പ്പുങ്കല്‍ പള്ളി

ചേര്‍പ്പുങ്കല്‍: പാവപ്പെട്ടവര്‍ക്ക് വീട് വച്ചുനല്കുന്ന വീടൊരുക്കാം പുല്‍ക്കൂട് ഒരുക്കാം പദ്ധിയുമായി ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാപ്പള്ളി. തിരുനാളിന് വേണ്ടി സമാഹരിച്ച പണമാണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ച് നിര്‍ദ്ധനര്‍ക്ക് വീടു നിര്‍മ്മിച്ചുനല്കാനായി ചെലവഴിക്കുന്നത്.

തിരുനാളിന് വേണ്ടി 21 ലക്ഷം രൂപയാണ് സമാഹരിച്ചിരുന്നത്. ഈ പണമാണ് ഇടവകയുടെ പരിധിയില്‍ വരുന്ന അഞ്ചു നിര്‍ദ്ധനര്‍ക്ക് വീടു നിര്‍മ്മിച്ചുനല്കുന്നതിന് വിനിയോഗിക്കുന്നത്. വിവിധ മതവിഭാഗങ്ങളില്‍ പെട്ട അര്‍ഹതയുളളവര്‍ക്കാണ് വീടു നിര്‍മ്മിച്ചു നല്കുന്നത്..

അടുത്തവര്‍ഷവും ഈ സേവന പദ്ധതി തുടരുമെന്ന് വികാരി ഫാ. ജോസഫ് പാനാമ്പുഴ അറിയിച്ചു. 200 പ്രസുദേന്തിമാരില്‍ നിന്നാണ് തിരുനാളിന് വേണ്ട പണം സമാഹരിച്ചത്.