ചിലിയില്‍ പ്രക്ഷോഭം; കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് തീ വച്ചു

സാന്റിയാഗോ: ചിലിയിലെ പുരാതനമായ രണ്ടു കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് അക്രമികള്‍ തീവച്ചു. സെന്റ് ഫ്രാന്‍സിസ് ബോര്‍ജിയ ദേവാലയവും അസംപ്ഷന്‍ ദേവാലയവുമാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്. റിപ്പയറിംങിന് അതീതമായ നാശനഷ്ടങ്ങളാണ് ഇരുദേവാലയങ്ങള്‍ക്കും ഉണ്ടായിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളും ബിസിനസ് സ്ഥാപനങ്ങളും അക്രമത്തിന് വിധേയമായിട്ടുണ്ട്. 30 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു വര്‍ഷം നീണ്ട ഗവണ്‍മെന്റ് വിരുദ്ധ കലാപങ്ങളുടെ ഭാഗമായിട്ടാണ് ഈ അക്രമങ്ങള്‍ നടന്നത്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ ആര്‍ച്ച് ബിഷപ് അപലപിച്ചു. അക്രമം തിന്മയാണ്. അക്രമം വിതയ്ക്കുന്നവര്‍ നാശം കൊയ്‌തെടുക്കുന്നു. മരണവും വേദനയും നേടുന്നു. രാഷ്ട്രീയമോ സാമൂഹികമോ ആയ ഉദ്ദേശ്യങ്ങള്‍ക്കുവേണ്ടി അക്രമങ്ങളെ ന്യായീകരിക്കരുത്. ആര്‍ച്ച് ബിഷപ് പറഞ്ഞു.