ബെയ്ജിംങ്: രണ്ടാഴ്ച മുമ്പ് ഭരണാധികാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി. ഫാ. ലിയു മാവോചന്‍ ആണ് തട്ടിക്കൊണ്ടുപോകപ്പെട്ടതും മോചിതനായതും. ചൈനയിലെ സ്വതന്ത്ര കത്തോലിക്കാസഭയില്‍ അംഗമാകാന്‍ വിസമ്മതം രേഖപ്പെടുത്തിയതിനാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. വത്തിക്കാനുമായി നേരിട്ട് ബന്ധമില്ലാത്ത സഭയാണ ഇത്. ഫുജിന്‍ പ്രോവിന്‍സിലെ അണ്ടര്‍ഗ്രൗണ്ട് സഭയിലെ അംഗമാണ് ഫാ. ലിയു. പതിനേഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം മോചിതനായത്. ഹോസ്പിറ്റലില്‍ രോഗിയെ സന്ദര്‍ശിച്ചു മടങ്ങുന്ന വഴിക്ക് വൈകുന്നേരം ആറരയോടെയാണ് അദ്ദേഹത്തെ മിനിസ്ട്രി ഓഫ് റിലീജിയസ് അഫയേഴ്‌സ് തട്ടിക്കൊണ്ടുപോയത്. ഏഷ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.