ബെയ്ജിംങ്: ചൈനയില്‍ ദേവാലയങ്ങള്‍ വാടകയ്ക്കും വില്പനയ്ക്കും. 70 പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളാണ് അടച്ചുപൂട്ടുകയോ ബാക്കിയുള്ളവ വില്പനയ്ക്കും വാടകയ്ക്കുമായോ വച്ചിരിക്കുന്നത്. ജിയാന്‍ഗ്‌സു പ്രോവിന്‍സിലുള്ള ദേവാലയങ്ങളാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നത്. ഗവണ്‍മെന്റ് ദേവാലയങ്ങളെ തുടച്ചുനീക്കുകയാണ്. പല ദേവാലയങ്ങളിലും വിശ്വാസികളുടെ പങ്കാളിത്തമില്ല. ദേവാലയങ്ങളെ സംരക്ഷിക്കാനുള്ള യാതൊരു വിധ സാധ്യതകളും ഞങ്ങള്‍കാണുന്നില്ല. പ്രൊട്ടസ്റ്റന്റു സഭയുമായി ബന്ധപ്പെട്ട വൃന്ദങ്ങളെ ഉദ്ധരിച്ചുകൊണ്ട് ബിറ്റര്‍വിന്റര്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ പറയുന്നു.
ഗവണ്‍മെന്റ് ഇടപെടല്‍ മൂലം അടച്ചുപൂട്ടിയ ദേവാലയങ്ങള്‍ ചൈനയിലെ വിപ്ലവനായകരുടെ ഓര്‍മ്മയ്ക്കായുള്ള ഹാളായി മാറ്റിയിരിക്കുകയാണ്.