ഇനി ചൈനയിലെ ദേവാലയങ്ങളില്‍ വൈദികര്‍ ദേശസ്‌നേഹവും പ്രസംഗിക്കണം

ബെയ്ജിംങ്: അഞ്ചുമാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ച വിശുദ്ധ കുര്‍ബാനകളും മറ്റ് തിരുക്കര്‍മ്മങ്ങളും പുനരാരംഭിക്കുമ്പോള്‍ ദേവാലയങ്ങളില്‍ വൈദികര്‍ ദേശസ്‌നേഹവും പ്രസംഗിക്കണം. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റേതാണ് ഈ ഉത്തരവ്.

കത്തോലിക്കാവിശ്വാസികളെ ഈ പുതിയ ഉത്തരവ് ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷനും ചൈനീസ് കാത്തലിക് എഡ്യുക്കേഷനല്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മറ്റിയും തിരുക്കര്‍മ്മങ്ങള്‍ പുനരാരംഭി്ക്കണമെന്ന് സംയുക്തമായി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് ദേശസ്‌നേഹത്തെക്കുറിച്ച് ദേവാലയങ്ങളില്‍ ആദ്യം ക്ലാസെടുക്കണമെന്ന നിര്‍ദ്ദേശം വന്നിരിക്കുന്നത്.

ആഗോള കത്തോലിക്കാസഭയിലെ അംഗങ്ങളെന്ന നിലയില്‍ ഇത് തങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് ഹെബി പ്രവിശ്യയിലെ ഫാ. ലിയു പറഞ്ഞു. മതത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഭരണകൂടം ഇടപെടുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്ന് വിശ്വാസികളും പറയുന്നു.

ജൂണ്‍ 13 മുതല്‍ ദേവാലയങ്ങള്‍ തുറക്കുമെന്നാണ് കരുതപ്പെടുന്നത്.