ബെയ്ജിങ്: ഗവണ്‍മെന്റില്‍ നിന്ന് സഹായം കിട്ടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും വീടുകളില്‍ നിന്ന് മതചിഹ്നങ്ങള്‍ എടുത്തുമാറ്റുകയും പകരം മാവോയുടെയും പ്രസിഡന്റ് ചിന്നിന്റെയും ചിത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് ചൈന.
ക്രൈസ്തവര്‍ക്കെതിരെയുളള മതപീഡനങ്ങളുടെ പുതിയ മുഖമാണ് ഇത്, ക്രിസ്തുവിന്റെ ചിത്രങ്ങളും കുരിശുകളും എടുത്തുമാറ്റി പകരം കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ചിത്രങ്ങള്‍ പ്രതിഷ്ഠിക്കണമെന്നാണ് നിര്‍ദ്ദേശം. ഗവണ്‍മെന്റ് നിര്‍ദ്ദേശത്തോട് മറുതലിച്ച് നില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും ഗവണ്‍മെന്റില്‍ നി്ന്ന് ആനൂകൂല്യങ്ങള്‍ ലഭിക്കുകയുമില്ല.
ക്രൈസ്തവര്‍ക്ക് നേരെയുള്ള ചൈനീസ് ഭരണകൂടത്തിന്റെ വേര്‍തിരിവുകളും പീഡനങ്ങളും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പല ദേവാലയങ്ങളുടെയും മേല്‍ക്കൂരയിലെ കുരിശു നീക്കം ചെയ്തും ദേവാലയങ്ങള്‍ ഇടിച്ചുനിരത്തിയുമായിരുന്നു ആധുനികകാലത്തെ ക്രൈസ്തവപീഡനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ അനുദിനം ഇത് വര്‍ദ്ധിച്ചുവന്നു.
അതിന്റെ ഏറ്റവും പുതിയരൂപമാണ് വീടുകളിലേക്കുമുള്ള കടന്നാക്രമണം, ദേവാലയങ്ങളില്‍ നിന്ന് തിരുവചനങ്ങള്‍ എടുത്തുമാറ്റി പ്രസിഡന്റിന്റെ വാക്കുകള്‍ പ്രതിഷ്ഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രൈസ്തവവിശ്വാസം തള്ളിക്കളയാത്തതിന്റെ പേരില്‍ പലര്‍ക്കും ഗവണ്‍മെന്റില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്ന് വ്യാപകമായ പരാതിയുണ്ട്.