വാഷിംങ്ടണ്‍: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ ഉഗഴ്‌സിനോട് ചെയ്യുന്നത് വംശഹത്യയാണെന്ന് റിപ്പോര്‍ട്ട്. വാഷിംങ്ടണ്‍ ഡിസി കേന്ദ്രമായുള്ള ന്യൂലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റെജി ആന്റ് പോളിസിയാണ് 55 പേജുളള റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. The uyghur genocide an examination of chinas breaches of the 1948 genocide convention എന്നതാണ് റിപ്പോര്‍ട്ടിന്റെ ശീര്‍ഷകം.
എത്തിനിക്ക് ന്യൂനപക്ഷമായ ഉഗെഴ്‌സ് ഭൂരിപക്ഷവും മുസ്ലീമുകളാണ്. Xinjiang പ്രവിശ്യയില്‍ ഇതര മതന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. ഭാഗികമായോ പൂര്‍ണ്ണമായോ ശാരീരിക നാശം വരുത്തിക്കൊണ്ടിരിക്കുകയാണ് ചൈനീസ് ഭരണകൂടം ഇവരോട് ചെയ്യുന്നത്. എന്നാല്‍ ഈ ആരോപണം കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിഷേധിച്ചു.