ഛത്തീസ്ഘട്ട്: മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദു തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ടു ക്രൈസ്തവര്‍ക്ക് ഗുരുതരമായ പരിക്ക്. ഛത്തീസ്ഘട്ടിലാണ്‌സംഭവം. മാര്‍ച്ച് എട്ടിനാണ് സംഭവം. 150 പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തിന് നേരെയാണ് ആക്രമണം നടന്നത്. കോടാലി, കല്ല്, തടിക്കഷ്ണം എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. മാര്‍ച്ച് ഒമ്പതിനാണ് തങ്ങള്‍ അക്രമത്തെക്കുറിച്ച് അറിഞ്ഞതെന്നും പോലീസില്‍ വിവരം അറിയിച്ചുവെങ്കിലും അവര്‍ എഫ്‌ഐ ആര്‍ പോലും തയ്യാറാക്കിയില്ലെന്നും ജഗദല്‍പ്പൂര്‍ ബിഷപ് ജോസഫ് കൊല്ലംപറമ്പില്‍ അറിയിച്ചു
. പെന്തക്കോസ്ത് സഭാവിശ്വാസികളാണ് ആക്രമണത്തിന് ഇരകളായത്. മുപ്പതുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്, ക്രൈസ്തവരുടെ മോട്ടോര്‍ബൈക്കുകളും മറ്റ് വാഹനങ്ങളും അക്രമികള്‍ തീവച്ചു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.