വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ പ്രത്യാശ ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ സകല മരിച്ചവരുടെയും തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധ പൗലോസ് നമ്മോട് പറയുന്നത് പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല എന്നാണ്. പ്രത്യാശ നമ്മെ ആകര്‍ഷിക്കുകയും ജീവിതത്തിന് അര്‍ത്ഥം നല്‍കുകയും ചെയ്യുന്നു. പ്രത്യാശ ദൈവത്തിന്റെ ദാനമാണ്. അത് ജീവിതത്തോട് നമ്മെ അടുപ്പിക്കുന്നു. നിത്യമായ ആനന്ദം നല്കുന്നു. മുഖമില്ലാതെ മരിച്ചവര്‍, ശബ്ദമില്ലാതെ മരിച്ചവര്‍, പേരില്ലാതെ മരിച്ചവര്‍…അവരെയും ദൈവം നിത്യമായ ആനന്ദത്തിലേക്ക് പ്രവേശിപ്പിക്കട്ടെയെന്നും അവിടെ വേദനകളോ ആശങ്കകളോ ഇല്ലെന്നും പാപ്പ പറഞ്ഞു.
വത്തിക്കാന്‍ സിറ്റിയിലെ ഔര്‍ ലേഡി ഓഫ് മേഴ്സി ദേവാലയത്തിലെ ട്യൂട്ടോണിക് സെമിത്തേരിയിലായിരുന്നു പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. പ്രത്യാശയുടെ ലക്ഷ്യം ക്രിസ്തുവിലേക്ക് യാത്ര ചെയ്യുക എന്നതാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ക്രിസ്തീയമായ പ്രത്യാശ നമുക്ക് നല്‍കണമെന്ന് പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.