ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന് സ്റ്റേ

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി സംവരണം നല്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഒബിസി പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് നിരീക്ഷിച്ചാണ് സര്‍ക്കാര്‍ നടപടി കോടതി സ്‌റ്റേ ചെയ്തത്.

ഒബിസി പട്ടികയില്‍ പുതിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്കാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചാണ് ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ എസ്‌ഐയുസി ഒഴികെയുള്ള നാടാര്‍ സമുദായങ്ങള്‍ക്ക് ഒബിസി സംവരണം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.