ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ 340 മില്യന്‍ പേര്‍ പീഡനം അനുഭവിക്കുന്നതായി റിപ്പോര്‍ട്ട്. ലോകമെങ്ങും എട്ടില്‍ ഒരാള്‍ തങ്ങളുടെ ക്രിസ്തീയവിശ്വാസത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ അനുഭവിക്കുന്ന മതപീഡനങ്ങളെക്കുറിച്ച് ഓപ്പണ്‍ ഡോര്‍സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപനം ക്രൈസ്തവന്യൂനപക്ഷത്തിന്റെ സ്ഥിതിഗതികള്‍ വഷളാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ക്രൈസ്തവര്‍ക്ക് കോവിഡ് ദുരിതാശ്വാസസഹായം നിഷേധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍ ക്രൈസ്തവമതപീഡനം അഴിച്ചുവിടുന്നത് 30 ശതമാനവും മുസ്ലീം തീവ്രവാദിഗ്രൂപ്പുകളാണ് 2013 മുതല്‍ ക്രൈസ്തവരുടെ നില വഷളായതായും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.നോര്‍ത്ത് കൊറിയ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് ക്രൈസ്തവമതപീഡനം ഏറ്റവും രൂക്ഷമായിട്ടുള്ളത്.