ഛത്തീസ്ഗട്ട്: വിഗ്രഹാരാധനയ്ക്ക് വിസമ്മതം പറഞ്ഞതിന് ഛത്തീസ്ഘട്ടില്‍ ക്രൈസ്തവകുടുംബം ആക്രമിക്കപ്പെട്ടു. ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് വഴിതെളിച്ചത്. സര്‍നാ ഗോത്രത്തില്‍പെട്ടവര്‍ തങ്ങളുടെ ആരാധനാക്രമം അനുവര്‍ത്തിക്കാന്‍ ക്രൈസ്തവരെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് വിസമ്മതംരേഖപ്പെടുത്തിയതാണ് ആക്രമിക്കാന്‍ കാരണമായത്. ജഗദല്‍പ്പൂര്‍ ബിഷപ് ജോസഫ് കൊല്ലംപറമ്പില്‍ അറിയിച്ചു.
എന്നാല്‍ ഇതിനെ വര്‍ഗ്ഗീയമായി അവതരിപ്പിക്കാന്‍ ചിലഭാഗത്തുനിന്നു ശ്രമങ്ങളുള്ളതായും അദ്ദേഹം പറഞ്ഞു. ഗോത്രസംസ്‌കാരവും പാരമ്പര്യങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും വിഗ്രഹാരാധന ഒരിക്കലും പ്രോത്സാഹിപ്പിക്കാറില്ലെന്നും ബിഷപ് കൊല്ലംപറമ്പില്‍ വ്യക്തമാക്കി. എന്നാല്‍ പുതിയ സംഭവം ഏറെ ഉത്കണ്ഠ ഉണര്‍ത്തുന്നുണ്ട്. 14 ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ആക്രമിക്കപ്പെട്ടത്.