കണക്ടികട്: ന്യൂ ഹാവെനിലെ സെന്റ് ജോസഫ് ചര്‍ച്ചിലെ വാതില്ക്കല് സാത്താനിക പ്രതീകങ്ങളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ദേവാലയം താല്‍ക്കാലികമായി അടച്ചിടാന്‍ രൂപതാധികാരികള്‍ തീരുമാനിച്ചു. സാഹചര്യം വിലയിരുത്തി ദേവാലയം വെഞ്ചരിച്ചതിന് ശേഷം ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ തുറന്നുകൊടുക്കുമെന്നാണ് കരുതുന്നത്.
ഒരു വ്യക്തിയോ അല്ലെങ്കില്‍ വ്യകതികള്‍ അടങ്ങുന്ന സംഘങ്ങളോ ചേര്‍ന്നാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്തതെന്ന് അനുമാനിക്കുന്നു രാജ്യം മുഴുവന്‍ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ക്രിസ്തുവിനെ ആരാധിക്കുന്നവരുടെ മനസ്സില്‍ ഭയം വിതയ്ക്കുകയാണ് ഈ അക്രമികളുടെ ലക്ഷ്യമെന്ന് ഹാര്‍ട്ട്ഫോര്‍ഡ് അതിരൂപത പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.