മുംബൈ: ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച 20 സൈനികരില്‍ ഒരാളായ ചന്ദ്രകാന്ത് പ്രദാന് സഭയുടെ ആദരം. വീരോചിതമായ മരണമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് ഭാരതസഭ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ക്രൈസ്തവ സമൂഹം എന്നും ഇദ്ദേഹത്തെ പ്രതി അഭിമാനം കൊള്ളുന്നുവെന്ന് കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ പറഞ്ഞു.
ഒഡീഷയിലെ കാണ്ടമാലില്‍ നിന്നുള്ള കത്തോലിക്കാവിശ്വാസിയാണ് ജൂണ്‍ 15 ന് വീരമരണം പ്രാപിച്ച ചന്ദ്രകാന്ത്. 2014 ഫെബ്രുവരിയില്‍ പട്ടാളത്തില്‍ ചേര്‍ന്ന ചന്ദ്രകാന്ത് ലഡാക്കിലെത്തിയത് 2019 ലായിരുന്നു. ചന്ദ്രകാന്ത് തന്റെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമര്‍പ്പിച്ച വ്യക്തിയായിരുന്നു. എനിക്ക് അദ്ദേഹത്തെ നന്നായി അറിയാം.കുടുംബത്തെയും സഭാത്മകമായി ജീവിക്കുന്ന കുടുംബമാണ് അവരുടേത്. എല്ലാദിവസവുംകുടുംബാംഗങ്ങള്‍ പള്ളിയില്‍ വരാറുണ്ട്. കട്ടക്-ഭുവനേശ്വര്‍ അതിരൂപതയിലെ ജസ്റ്റീസ് ആന്റ് പീസ് സെക്രട്ടറി ഫാ. ദിബ്യ പാരിച്ച സിംങ് പറഞ്ഞു.
കാണ്ടമാലിന്റെ പുത്രന്‍ രാഷ്ട്രത്തിന് വേണ്ടി രക്തസാക്ഷിയായി. ഞങ്ങള്‍ വളരെ ദു:ഖിതരാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ആര്‍ച്ച് ബിഷപ് ജോണ്‍ ബര്‍വ പറഞ്ഞു.