വത്തിക്കാന്‍ സിറ്റി: ജനുവരി 25 തിങ്കളാഴ്ച സഭൈക്യവാരം സമാപിക്കും. പൗലോസ് അപ്പസ്തോലന്റെ മാനസാന്തരതിരുനാളാണ് ജനുവരി 25. ജനുവരി 18 നാണ് ,സഭൈക്യവാരം ആരംഭിച്ചത്. ക്രൈസ്തവ ഐക്യത്തിന് വേണ്ടിയാണ് ഇങ്ങനെയൊരു വാരാചരണം ആരംഭിച്ചിരിക്കുന്നത്.
എന്റെ സ്നേഹത്തില്‍ വസിക്കുമെങ്കില്‍ നിങ്ങള്‍ മികച്ച ഫലമുളവാക്കും എന്ന തിരുവചനമാണ് ഇത്തവണത്തെ സഭൈക്യവാരാചരണത്തിന്റെ പ്രമേയം.