അരുണാച്ചല്‍പ്രദേശ്: അരുണാച്ചല്‍പ്രദേശിലെ അപ്പാറ്റാനി ഗോത്രത്തില്‍ നിന്നുള്ള ആദ്യ കന്യാസ്ത്രീ സിഎംസി സന്യാസസമൂഹത്തില്‍ ചേര്‍ന്ന് പ്രഥമവ്രതവാഗ്ദാനം നടത്തി. കൊഹിമ ബിഷപ് ജെയിംസ് തോപ്പിലിന്റെയും പ്രൊവിന്‍ഷ്യാള്‍ സിസ്റ്റര്‍ എമിലിന്റെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് സിസ്റ്റര്‍ ഡുല്ലെ യാകാങ് തന്റെ പ്രഥമവ്രതവാഗ്ദാനം നടത്തിയത്. അരുണാച്ചല്‍പ്രദേശിലെ ഒരു സവിശേഷ ഗോത്രസമൂഹമാണ് അപ്പാറ്റാനി. അപ്പാറ്റാനി ഗോത്രത്തിലെ മറ്റ് യുവതികള്‍ക്കും സിസ്റ്റര്‍ ഡുല്ലെ ഒരു പ്രചോദനമായിത്തീരും എന്ന് സിസ്റ്റര്‍ സെലിന്‍ സിഎംസി പ്രത്യാശ പ്രകടിപ്പിച്ചു. അരുണാച്ചല്‍പ്രദേശിലെ സഭയെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണെന്ന് ബിഷപ് ജെയിംസ് തോപ്പില്‍ പറഞ്ഞു.
അരുണാച്ചല്‍പ്രദേശില്‍ 43,777 അപ്പാറ്റാനി ഗോത്രഅംഗങ്ങളുണ്ടെന്നാണ് കണക്ക്.