തൃശൂര്‍: സിഎംസി നിര്‍മ്മല പ്രോവിന്‍സ് പതിനെട്ട് കുടുംബങ്ങള്‍ക്ക് വീടു പണിയാന്‍ സ്ഥലം നല്കി. പുതുക്കാട് നാഷനല്‍ ഹൈവേയ്ക്ക് സമീപം നാലു സെന്റ് ഭൂമിവീതമാണ് നല്കിയത്. പുതുക്കാട് ചാവറ സ്റ്റഡി സെന്ററില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍്ര്രഡൂസ് താഴത്ത് ഭൂമിയുടെ രേഖകള്‍ കൈമാറി.
ഭൂമിയുടെ രേഖകള്‍ കൈപറ്റിയ കുടുംബങ്ങള്‍ സ്ഥലത്ത് വീടു പണിതു താമസിക്കുമെന്ന വാഗ്ദാനപത്രം പ്രൊവിന്‍ഷ്യാല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിജ സിഎംസിക്ക് കൈമാറി.