സിഎംസിക്കെതിരെ വ്യാജ ആരോപണം; സത്യാവസ്ഥ വ്യക്തമാക്കി പത്രക്കുറിപ്പ്

പാലാ: സിഎംസി പ്രോവിന്‍സിലെ എണ്‍പതോളം കന്യാസ്ത്രീകള്‍ക്ക് കോവിഡ് ബാധയെന്ന വ്യാജപ്രചരണത്തിനെതിരെ സത്യാവസ്ഥ വെളിപെടുത്തിക്കൊണ്ട് പിആര്‍ഒ. പ്രോവിന്‍സിലെ 80 പേര്‍ക്ക് കോവിഡ് ബാധിക്കുകയോ കോണ്‍വെന്റ് സീല്‍ ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇതുസംബന്ധിച്ച് പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. കോണ്‍വെന്റിലെ 80 കന്യാസ്ത്രീകള്‍ക്ക് കോവിഡ് ബാധയുണ്ടെന്നും കോണ്‍വെന്റ് സീല്‍ ചെയ്തിരിക്കുകയാണെന്നുമാണ് വ്യാപകമായ പ്രചരണം നടക്കുന്നത്.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലുള്ള ഖേദവും പത്രക്കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.