കോവിഡ് കാരണം ആരുടെയും ഓണം മുടങ്ങിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ട് ഇരിങ്ങാലക്കുടയിലെ സിഎംസി ഉദയാ പ്രോവിന്‍സിന്. അതുകൊണ്ട് കൊറോണ മൂലം ദുരിതം അനുഭവിക്കുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്യാനുള്ള പുറപ്പാടിലാണ് അവര്‍.
ഉദയ സോഷ്യല്‍ സര്‍വീസ് വകുപ്പ് കൗണ്‍സിലര്‍ സിസ്റ്റര്‍ ലിസി പോളിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഓണക്കിറ്റില്‍ അരി, പലവ്യഞ്ജനങ്ങള്‍, പപ്പടം തുടങ്ങി ഓണസദ്യയ്ക്കുള്ള എല്ലാ വിഭവങ്ങളുമുണ്ട്. കാലത്തിന്റെ അടയാളം മനസ്സിലാക്കി മാസ്‌ക്കും ഇതിനൊപ്പം വച്ചിട്ടുണ്ട്.
അഞ്ചു ലക്ഷം രൂപയാണ് ഓണക്കിറ്റിനായി ചെലവാക്കിയിരിക്കുന്നത്. കെയ്‌റോസ്, ഓട്ടോ സാരഥി വിഭാഗത്തില്‍ പെട്ടവര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വീടുകളില്‍ ഓണക്കിറ്റ് എത്തിച്ചുകൊടുക്കുമെന്ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല അറിയിച്ചു.
ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്ത് ഇതിനകം 30 ലക്ഷം രൂപയുടെ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ഉദയ പ്രോവിന്‍സ് കാഴ്ചവച്ചിട്ടുണ്ട്.