വത്തിക്കാന്‍സിറ്റി: കത്തോലിക്കര്‍ക്കും ഓര്‍ത്തഡോക്സുകാര്‍ക്കും ഒരേ ദിവസം ഈസ്റ്റര്‍ ആഘോഷിക്കാമെന്ന് നിര്‍ദ്ദേശത്തെ പിന്തുണച്ചുകൊണ്ട് കര്‍ദിനാള്‍ കുര്‍ട് കോച്ച്. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റിയുടെ പ്രസിഡന്റാണ് ഇദ്ദേഹം. എക്യുമെനിക്കല്‍ മുന്നേറ്റത്തിന് പ്രോത്സാഹനജനകമായിരിക്കും കത്തോലിക്കരും ഓര്‍ത്തഡോക്സുകാരും ഒരേ ദിവസം തന്നെ ഈസ്റ്റര്‍ ആഘോഷിക്കുന്നതെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കേറ്റിന്റെ പ്രതിനിധി അഭിപ്രായപ്പെട്ടിരുന്നു.
നിഖ്യായില്‍ നടന്ന ആദ്യ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ 1700 ാമത് വാര്‍ഷികം 2025 ലാണ് ആഘോഷിക്കുന്നത്. പ്രസ്തുത വര്‍ഷം മുതല്‍ ഈ മാറ്റം ആരംഭിക്കാമെന്നാണ് ഓര്‍ത്തഡോക്സ് ആര്‍ച്ച് ബിഷപ് ജോബ് ഗെറ്റ്ചാ നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തെയാണ് കര്‍ദിനാള്‍ കുര്‍ട് സ്വാഗതം ചെയ്തത്. നിഖ്യാ കൗണ്‍സിലിന്റെ വാര്‍ഷികം ഇത്തരമൊരു മാറ്റത്തിന് നല്ലതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.